Thursday, 26 November 2015

വറ്റാത്ത മഷി തണ്ടുകള്‍

            എം എ രമേഷ് മടത്തോടന്‍

തെറിച്ചു വീഴുന്ന
വാക്കുകള്‍ക്ക് ഇതാ
വളഞ്ഞോടിഞ്ഞ
മുഖചുളിവുകള്‍
ഏല്‍ക്കുന്നു

അമര്‍ത്തി പിടിച്ചു
വരക്കുമി  പതിയാത്ത
പദങ്ങള്‍ക്കു മീതെ

ഞാന്‍ അറിയാതെ
എന്‍ കണ്ണുപായുമി
ഷെല്ലുകളിലൂടെ

ഉത്തരം കൊരിപിടിച്ച
ആ പെണ്ണിനു നേരെ
വാക്കു നീളുമി
ഷെല്ലുകളില്‍ നിന്നും

കേട്ടതും, കരങ്ങളില്‍
ഉയരുമി മഷിതണ്ടു
പിന്നെ ചിന്തിച്ചു
ചിരിച്ചു വാങ്ങുമി
പയ്യന്‍

ചിതലരിച്ച ഭാവങ്ങള്‍
തള്ളിമാറ്റി ഞാനും
ചിന്തിച്ചു ചിരിച്ചു
പദങ്ങള്‍ ചലിപ്പിച്ചു
വീണ്ടും

              കടപ്പാട് : പാറു

No comments:

Post a Comment