എം എ രമേഷ് മടത്തോടന്‍
വെന്തൊടുങ്ങാത്ത
പ്രാണന്‍ ഇനിയും
ഉറ്റുനോക്കുന്നു
അവന്റെ പുനര്‍ജന്മം
കാത്ത്
ഒരുക്കല്‍ ഭയപ്പെടുത്തുന്ന
നിന്റെ സാന്നിധ്യം
എന്നെ തോല്‍പ്പിച്ചു
നിന്റെ മൃദുലസ്പര്‍ശനം
ഞാനും അന്വേഷിച്ചിരുന്നു
കണ്ടില്ല;
അടങ്ങാത്ത ഈ
ദാഹത്തിന് മറുപടി
ചൊല്ലുക
യുദ്ധ ഭൂമിയില്‍ ഞാനും
നിശബ്ദത പാലിച്ചു
ഇടറിവീണ നിന്റെ
കണ്ണുനീര്‍ ഓര്‍മ്മതന്‍
സ്മാരകം
മൂടപ്പെട്ട അവകാശം!
സ്പനങ്ങള്‍ കൂടണഞ്ഞില്ല
മരണമടഞ്ഞ
എന്റെ പ്രണയം
അറിയുക പ്രീയനേ
ഏകാന്തവാസം ഉപേക്ഷിച്ച്
മരുഭുമിയുെട ഹൃദയങ്ങളിലും ദാഹത്തിന്റെ വേദനകളിലും
ജനിക്കുക നീ
No comments:
Post a Comment