Friday, 27 November 2015

അവള്‍ക്കൊപ്പം

          എം എ രമേഷ് മടത്തോടന്‍

എന്‍ പ്രണയത്തിന്‍
മൂകസാക്ഷിയിതെ
ങ്ങോലക്കപ്പുറം

മനമാംതറയില്‍
ചാരഛായപൂശി
നീയാത്രതുടര്‍ന്നീടുമീ
ചെറുവഴിയില്‍നിന്നും

ഇന്നുഞ്ഞാന്‍കണ്ട
കാഴ്ച്ചയെല്ലാം
നിന്നെക്കുറിച്ചുള്ള
വര്‍ണ്ണങ്ങള്‍ മാത്രം;

തള്ളിനിറച്ചൊരു
സൗഹൃദമെന്നൊരു
പദമിട്ട്, ഈ സ്നേഹത്തിന്‍  ഭാണ്ഡുമായിയക
ലങ്ങളിലേക്ക് അകലുന്നു
ഞാനും

ചെറുനിഴല്‍ ചിതറി
കൊണ്ടുന്നീ നടന്നീടുമീ
കൂറ്റെന്‍കൈവരിയും
കടന്നു

ആ തീറ്റപ്പൂ ഊതിന്നീ
അകലുമെന്‍ കാഴ്ച്ചയില്‍
ഈ തൊട്ടാവാടിയും
ഇതളുപൊയ്യിച്ചീടുന്നു

നീയകലുമീ ഇടവഴിതന്‍
വേലിതണ്ടുകള്‍
യാത്രചൊല്ലീടുമീ
വെന്തൊടുങ്ങിയ
ചിത്രത്തെനോക്കി;

കത്തിയമരുമീമനമാം പ്രണയപുസ്തകത്തിന്‍
താളുകള്‍ നിന്‍ ചെറുമുഖം
തെളിയുമ്പോള്‍

ഒരിക്കല്‍ന്നിവന്നീടുമെന്‍ മനസ്സുശപിച്ചീടുന്നു,
ആ തെളിമാനം
നോക്കുമ്പോള്‍

No comments:

Post a Comment