എം എ രമേഷ് മടത്തോടന്‍
പ്രണയിച്ചവരുടെ ഹൃദയം
കുത്തിതുറന്നാല്‍
അവിടെ തുരുപ്പെടുത്ത
സ്വപ്നങ്ങള്‍ക്ക് പകരം
സുന്ദരമായ ഒരു ലോകം
കാണും
അവരുടെ അകത്തട്ടില്‍
വേനല്‍ മഞ്ഞിന്റെ
ആരവവും മിന്നിതി-
ളങ്ങുന്ന അകലെയുള്ള
മാലാഹമാരും
കാണും
അവരുടെ ചില്ലകളില്‍
മന്ത്രങ്ങളുടെ നീലാക്കാശം
ഇടറുന്നതും നേരിട്ടു
കാണും
അവരുടെ ഹൃദയ
ധമനികളില്‍ ഒഴുകി
നടന്ന സ്നേഹത്തിന്റെ
ചെറുകടലാസു
തോണിയും സിരകളില്‍
പടര്‍ന്നു പന്തലിച്ച
പുംഞ്ചിരികളും
കാണും
അവരുടെ കാല്‍
പെരുമാറ്റങ്ങള്‍
വിങ്ങിപ്പൊട്ടിതെറിച്ച
ഇടവപാതിയുടെയും
തുന്നിച്ചെര്‍ത്ത നീല
കിനാവുകളുടെയും
പ്രതീകമായി
കാണും
അവരുടെ വിരലു-
കളില്‍ തെറിച്ചുവീണ
യൗവന സ്മരണയും
നനച്ചു വളര്‍ത്തിയ
മുന്തിരിതൊപുകളും
കാണും
അവരുടെ ഇളം
മനസ്സുകളില്‍
വളപ്പൊട്ടുകളുടെ
ഉത്സവപറമ്പും തെച്ചു
മിനുക്കിയ നവ
സാരിതുമ്പുകളും
കാണും
അങ്ങനെ
അവരെ വെള്ള
പട്ടുടുപ്പിച്ചു കിടത്തു-
മ്പോള്‍ റെയില്‍വേ
ട്രാക്കുകളില്‍ കണ്ട
അഴുകിയ ജഡങ്ങളുടെ
നീല നിറം
മായാതെ കിടന്നതും
കാണും
അവസാനശ്വാസവും
ചുടലില്‍ ഉയരുമ്പോള്‍
നെഞ്ചത്തു കൈവച്ചു
പ്രാര്‍ത്ഥിച്ച ചില
ഹൃദയങ്ങളും കാണും
No comments:
Post a Comment