Friday, 27 November 2015

എന്റെ ഇന്നലെകള്‍

             എം എ രമേഷ് മടത്തോടന്‍

ഇന്നലെ ഞാനും
ഒരു വൃക്ഷം നട്ടു
ബന്ധനങ്ങളെ
ചികഞ്ഞുമാറ്റി
തരുശുനിലത്തില്‍
ഒരു വൃക്ഷം നട്ടു

പ്രണയം എന്നോരു
പേരിട്ടുകൊണ്ട് 
സ്വപ്നങ്ങളാല്‍
വേലികെട്ടി

വെട്ടികിളികള്‍ എങ്ങും
എത്തിനോക്കിടുന്നു
തെല്ലും ഞങ്ങളെ
ഗൗനിക്കാതെ

മനസ്സിന്റെ തളിനീര്‍
കൊണ്ടു നനച്ചു
വളര്‍ത്തി മൃദുവികാരം
കൊണ്ട് തലോടി

പിന്നവ വളര്‍ന്നു
പന്തലിച്ചു വൃക്ഷമായി
ശിഖരങ്ങള്‍ക്കു പല
മുളപ്പൊട്ടി മനംപോലെ
മംഗല്യം പൂവിട്ടു

ആ ചില്ലയില്‍
ബന്ധങ്ങള്‍ വിശ്രമം
തേടി കാലം പിന്നോട്ട്
തള്ളിനീങ്ങി

ആ ചില്ലയിലെ
പല ഇലകള്‍
പൊഴിഞ്ഞു വീണു
കാര്‍മേഘങ്ങള്‍
കൈക്കൂപ്പി നിന്നു

വിശ്രമിച്ച ബന്ധങ്ങള്‍
പറന്നു പോയി എങ്ങോ

No comments:

Post a Comment