Friday, 27 November 2015

കൊതിച്ച കണ്ണുനീര്‍

         എം എ രമേഷ് മടത്തോടന്‍

കാടുമൂടിയ വാതില്‍
തുറന്നു ചികഞ്ഞു
നോക്കി

എന്റെ ബാല്യത്തിന്റെ
നോവുകളും
കൗമാരത്തിന്റെ
നോമ്പരങ്ങളും

പുസ്തതാളുകളില്‍
മയില്‍പീലിപ്പോലെ
സൂക്ഷിച്ച
സ്വപ്നങ്ങളും ഓര്‍മ്മകളും മുറിവേറ്റിരിക്കുന്നു

ആയിരം
ആകാശങ്ങള്‍കുമീതെയല്ല
ഇവിടെ കൊച്ചു
കുടിലില്‍ ഒന്നിച്ചു
ജീവിക്കാന്‍

പരിഭവമില്ല !
കാത്തിരുന്നു ഒരുപ്പാട്
ആ വേലിക്കുള്ളിലെ
പൂവിനെ സ്വന്തമാക്കാന്‍

എന്നാലും ഇന്നവ
സ്മശാനങ്ങളില്‍
ഓര്‍മ്മകള്‍
കൊര്‍ത്തിടുന്നു

അടുത്ത ജന്മത്തില്‍
ആ ഭ്രാന്തികളെ
സ്നേഹംകൊണ്ടു
തോല്‍പ്പിക്കാന്‍

കെടാത്ത പ്രണയത്തിന്റെ
കനലായി

No comments:

Post a Comment