Friday, 27 November 2015

കറുത്ത വര്‍ഗ്ഗം

           എം എ രമേഷ് മടത്തോടന്‍

ലഹരിയുടെ മട്ടു
നുണഞ്ഞു അവര്‍
പിന്നെയും വാതില്‍
മുട്ടി

കറുത്തുനരച്ച
മുടിനാരുകള്‍ക്ക്
ഇനിയും മടുപ്പു
വന്നിട്ടില്ല

അവളുടെ
മോഹങ്ങള്‍ക്കു
മുന്നില്‍  ഇരുണ്ട
രാത്രി മാത്രം
മാപ്പുസാക്ഷി;

കേഞ്ഞപേക്ഷിച്ചിട്ടും
ആ  ഇരുട്ടിന്റെ
രശ്മികള്‍  ആ
പൂവിനെനുള്ളിനോക്കി
ചിലര്‍ പിഴുതുമാറ്റി;
എന്നേക്കും

അരോ
നിലവിളിച്ചിരുന്നു
ആ ചെറുകുടിലില്‍
നിന്നും
സ്നേഹത്തിന്റെ
സ്പര്‍ശത്തിനുവേണ്ടി
അതിപ്പോള്‍
കേള്‍പ്പാനില്ല;

ആളുകള്‍  തടിച്ചു
കൂടി;
ചിലര്‍ ചങ്കുപ്പൊട്ടി
കരഞ്ഞുനിലതടിക്കുന്നു
എന്‍ മകളെന്നുച്ചൊലി!

എന്നാലും ചിലര്‍
പിറുപിറുക്കുന്നിങ്ങനെ
എന്റെ കൈയിലും
ആ നോവിന്റെ
കറ പറ്റിയിരിക്കുന്നിതാ

മറ്റുചിലര്‍
ലജ്ജ തോന്നുന്നു
ഞാെനാരു പരുഷ്യനെന്നതു ഓര്‍ത്തിടുമ്പോള്‍ 

എന്നിട്ടും ചിലര്‍
ആ പൂ കൊഴിഞ്ഞില്ലെന്നു വിശ്വാസിപ്പിക്കുന്നു
തെങ്ങലോടെ

No comments:

Post a Comment