Saturday 23 January 2016

ചിറകറ്റ പക്ഷിക്കു ചിറകുമായ്

പൈങ്കിളി പ്രണയ ലേഖനമല്ലിത്

എന്റെ പ്രിയ സുഹൃത്തും ഷാര്‍ജ്ജ വിമാനത്താവളത്തിലെ എയര്‍ അറേബ്യ വിമാന കമ്പനി ജീവനക്കാരനുമായ ഇവന്‍ ഈയ്യിടെ ഒരു പ്രണയ ലേഖനം അയച്ചു. മലപ്പുറം ജില്ലയിലെ മമ്പാട്ടിലേക്ക് പോസ്റ്റ് ചെയ്ത കത്ത് ആര്‍ക്കാകുമെന്ന് തന്നെ വൈമാനിക ലോകത്തുള്ളവര്‍ക്കു കൂടിയറിയം.

ഇന്നലെ ഇവന്‍റെ മുറിയിലെ കട്ടിലിന്‍റെ മൂലയില്‍ നിന്ന് ഇതിന്‍റെ എഡിറ്റു ചെയ്യാത്തതും എന്നാല്‍ അധിക പരിണാമത്തിന് വിധേയമായിക്കാണില്ല എന്നു ഞാന്‍ കരുതുന്നതുമായ ഇതിന്‍റെ ഒരു കോപ്പി എനിക്കു കിട്ടി. യഥാര്‍ത്ഥ കോപ്പിയെന്ന് മനസ്സിലാക്കിയ ഞാന്‍ ഇത്തരത്തിലൊരു കൃത്യത്തിന് ഒരുങ്ങിയതിന്‍റെ കാര്യമെന്തെന്നല്ലേ...അവന്‍റെ കാമുകിയും എന്‍റെ പ്രിയ സുഹൃത്തുമായ ഇവളുടെ നിരന്തരമായ ആവശ്യം കല്യാണം ഉടനെ നടത്തണം എന്നതാണ്. എന്നാല്‍ കഥാ നായകനാകട്ടെ അതിലൊട്ടും താല്‍‌പര്യമില്ലാത്തത് പോലെയാണ് പെരുമാറ്റം. ഇത് പ്രവാസ ലോകത്തെ കൂട്ടുകാരൊക്കെ ചര്‍ച്ച ചെയ്യാനും അവനെ ഉപദേശിക്കാനും തുടങ്ങി. അതു കേട്ട് മടുത്തിട്ടാകണം അവനിങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഞാന്‍ കരുതുന്നു.

അതല്ലാതെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തില്‍ ട്വിറ്റര്‍ വഹിച്ച പങ്കു പോലെയും ഈജിപ്തിലെ ജനാധിപത്യപോരാട്ടങ്ങളില്‍ ഫേസ് ബുക്കും മറ്റ് സാമൂഹിക വെബ്സൈറ്റുകളും വഹിച്ച പങ്കുപോലെയും മറ്റൊരു മഹത്തായ വിപ്ലവത്തിന്‍റെ ആദ്യപടിയൊന്നുമായിരിക്കില്ല ഇതെന്ന് എനിക്ക് നന്നായറിയാം. എങ്കിലും പ്രണയ സാത്ഷാത്കാരം വിവാഹമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമാണ് ഞാനിതിന്‍റെ പകര്‍പ്പ് പോസ്റ്റ് ചെയ്യുന്നത്...പ്രണയിച്ചുകൊണ്ടെയിരിക്കുക അതാണത്രെ ജീവിതം...ഇതിനു പക്ഷെ അവന്‍റെ ചിന്തകളുടെ കൂട്ടുകാരി സമ്മതിക്കുമെന്നു തോന്നുന്നില്ല.

കാമുകി കേരളത്തിലെ ഒരു പ്രമുഖ കോളജില്‍ എം എസ് സി മാത്തമാറ്റിക്സ്(കണക്കില്‍ ബിരുദാനന്തര ബിരുദം) ചെയ്യുന്നുകത്തുകളിലുടനീളം അവന്‍ ഉപയോഗിച്ച സാഹിത്യ പ്രയോഗങ്ങള്‍ മാര്‍ക്കേസിന്‍റേതോ അതോ മയക്കയേവ്സ്കിയുടേതോ എന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു!

നമുക്കത് ഇങ്ങനെ വായിക്കാം

എന്റെ കണക്കുകൂട്ടലുകളുടെ ആകത്തുകക്കാരീ,

ഒരു ഗള്‍ഫുകാരന്‍റെ ജീവിതത്തെക്കുറിച്ചുള്ള നിന്‍റെ അറിവുകള്‍ വളരെ തുച്ഛമായിരിക്കും. ‍‍അവ അങ്ങിനെ തന്നെയിരിക്കട്ടെ, എല്ലാ അനുഭവങ്ങളും പങ്കുവെക്കാന്‍ പറ്റാത്തതാണ്. നിന്നോട് സംസാരിക്കുന്ന, നിനക്കെഴുതുന്ന നിമിഷങ്ങളില്‍ ഞാന്‍ അനുഭവിക്കുന്ന അനുഭൂതി എനിക്ക് നല്‍കാന്‍ മറ്റൊന്നിനും ഇതുവരെ ആയിട്ടില്ല.

നിന്നെക്കുറിച്ചെഴുതുമ്പോള്‍ മാത്രമാണ് എന്‍റെ ഭാഷ ഭാവ തീവ്രമാകുന്നതെന്ന് എന്‍റെ ചങ്ങാതിയും പ്രശസ്ത പത്രപ്രവര്‍ത്തകനും നിരൂപകനും ആകേണ്ടിയിരുന്ന'---------'പറയുമായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നുന്നു അത്രക്കേറെ ഞാനെഴുതിയിട്ടുണ്ട്, പക്ഷെ അതെല്ലാം ഞാന്‍ ജോലി കഴിഞ്ഞ് ക്ഷീ‍ണിച്ചെത്തുമ്പോള്‍ എനിക്കു കൂട്ടായി എന്നോടൊപ്പം വിശ്രമിക്കാറാണ് പതിവ്. എനിക്കറിയാം നീ നിന്‍റെ ഇടുങ്ങിയ ഹോസ്റ്റല്‍ മുറിയുടെ ഗുപ്ത സൌന്ദര്യം ആസ്വദിച്ചോ അല്ലെങ്കില്‍ ഇനിയും വായിക്കാനും കണ്ടുപിടിക്കാനും പറ്റാത്ത സഖ്യകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലൊ ആയിരിക്കും, അല്ലെങ്കില്‍ അതിലേറെ ഞാനും നീയുമൊന്നിച്ചുള്ള സ്വപ്നങ്ങളിലൂടെയുള്ള ഉലാത്തലിലായിരിക്കും.

എന്താണ് നിന്‍റെ 'മുറി'പകുത്തകൂട്ടുകാരിയുടെ വര്‍ത്തമാനങ്ങള്‍? അവള്‍ക്കിപ്പോഴും നമ്മുടെ പ്രിന്‍സിയെ പേടിയാ‍ണോ? അല്ലെങ്കില്‍ തന്നെ നമുക്കു രണ്ടുപേര്‍ക്കുമൊഴിച്ച് മറ്റാരാണയാളെ പേടിക്കാതിരിക്കുന്നത്. (അയാള്‍ വരുന്നത് നിനക്ക് മുന്‍‌കൂട്ടി മെസേജ് കിട്ടുമായിരുന്നതു കൊണ്ടും, അനസ് നമുക്ക് കാവല്‍ നില്‍ക്കാറുള്ളതുകൊണ്ടും നമുക്കയാളെ പേടിക്കേണ്ടി വന്നില്ലല്ലോ!!!) ഇപ്പോഴും നിങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡന് ‍(വേടന്‍) കറുത്ത പര്‍ദ്ദയിടുന്ന തടിച്ച സ്ത്രീ തന്നെയാണല്ലോ.

എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്. ഓര്‍ക്കാന്‍ വയ്യാത്ത ചെറു നൊമ്പരങ്ങളായി എല്ലാം അവശേഷിക്കുന്നു. ചെറിയച്ചന്‍റെ ഹോട്ടലിലെ ബിരിയാണിയും,ചേച്ചിയുടെ കഞ്ഞിയും, മന്ന ഹോട്ടലിലെ തലേന്നത്തെ പൊറോട്ട ചൂടാക്കിയതും, കാക്കാന്‍റെ പീടികയിലെ ഉപ്പിലിട്ട നെല്ലിക്കയും....ഒരിക്കല്‍ ഞാന്‍ നിനക്ക് നല്‍കിയ ചുംബനത്തെക്കുറിച്ച് നീ പറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു എന്‍റെ ചുംബനത്തിന് ബിരിയാണിയുടെ ചുവയാണെന്ന്..ശരിയാണ് ഉച്ചക്ക് ധൃതിപിടിച്ച ഭക്ഷണസമത്ത് നിന്‍റരികിലേക്ക് ഓടിയെത്താനുള്ള ജഗപൊകയില്‍ വായ കഴുകുന്നതിലൊന്നും ഞാനല്ല ഒരു കാമുകനും വിശ്വസിച്ചിരിക്കില്ല.

പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് ഞങ്ങളൊക്കെ പത്താം ക്ലാസില്‍ വെച്ചവസാനിപ്പിച്ച കണക്കില്‍ ഇനിയുമെന്താണ് നീ പോസ്റ്റ് ഗ്രജ്വേഷനൊക്കെ ചെയ്യുന്നതെന്ന്. ഏതായാലും മാസാവസാനം കിട്ടുന്ന ശമ്പളം വീട്ടിലേക്കയച്ചും മുറിവാടകയും ഹോട്ടല്‍ ബില്ലും കൊടുത്തതിന് ശേഷവും അവശേഷിക്കുന്ന തുക കണക്കുകൂട്ടാന്‍ മൂന്നാം ക്ലാസില്‍ ഇണ്ണിംകുട്ടി മാഷ് കണ്ണുരുട്ടി പഠിപ്പിച്ച കണക്കു തന്നെ ധാരാളം!

എനിക്കറിയാം നമ്മുടെ വിവാഹം നീണ്ടുപോകുന്നതില്‍ നിനക്ക് വേവലാതിയുണ്ടെന്ന്,
ഇത്തവണ വന്നപ്പോഴും വിവാഹത്തെക്കുറിച്ച് കാര്യമായൊന്നും ഞാന്‍ പറയാത്തതില്‍ നിനക്ക് പരിഭവമുണ്ടെന്നും എനിക്കറിയാം,
എനിക്കറിയാം വിവാഹവും മറ്റുചടങ്ങുകളും ഈ സമൂഹത്തിന്റെ യാഥാസ്ഥിതികതയിലേക്കുള്ള ക്ഷണമാണെന്ന്..

മടുപ്പുളവാക്കുന്നതും മുരടിച്ചതുമായ ഒരു ചടങ്ങാണ് വിവാഹമെങ്കിലും നിന്നെ സ്വന്തമാക്കണമെന്ന അതികഠിനമായ ആഗ്രഹത്തിന്‍റെ വലിപ്പക്കണക്കുകള്‍ക്കു മുമ്പില്‍ ഞാന്‍ തോറ്റുപോകുന്നു. ധൃതിപിടിച്ച് ഞാനോടി നാട്ടിലേക്ക് വരുന്നതതെന്തിനാണെന്ന് എന്‍റെ സ്നേഹ നിധികളായ മാതാപിതാക്കളെപ്പോലെ നിനക്കുമറിയാം (സുഹൃത്തുക്കളുടെ വിചാരം അവരെ കാണാനാണെന്നാണല്ലോ പക്ഷെ ഉമ്മക്കറിയാം കെട്ടോ നിന്നെക്കാണാന്‍ മാത്രമാണ് ഞാന്‍ വരുന്നതെന്ന്). പക്ഷെ എന്നിട്ടും നിന്‍റെ പരിഭവങ്ങള്‍ക്കറുതിയാവുന്നില്ലല്ലോ എന്‍റെ പ്രാണ പ്രേയസീ..

കഴിഞ്ഞ വരവില്‍ നിന്‍റെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ എന്നോട് ചോദിച്ചില്ലേ എന്തിനാണ് ഈ രണ്ടു ദിവസത്തിന് മാത്രമായി ഇങ്ങനെ മണ്ടിപ്പാഞ്ഞ് വരുന്നതെന്ന്... മറുപടിയും എന്‍റെ കണ്ണിലേക്ക് നോക്കി നീ തന്നെ പറഞ്ഞല്ലോ. കമ്പനി വക ടിക്കറ്റ്, എപ്പോള്‍ വേണമെങ്കിലും ലീവ്..ഹൊ എനിക്ക് വയ്യ നാട്ടിലെന്നെക്കുറിച്ച് പ്രചരിക്കുന്ന വര്‍ത്തമാനങ്ങളില്‍ ചിലതാണിവ, അവര്‍ക്കറിയില്ലല്ലോ..വിമാന കമ്പനി എനിക്കു തരുന്ന ടിക്കറ്റിനെക്കുറിച്ചും, രാവും പകലും ഭേദമില്ലാതെ ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ചും .

നീ കരുതുന്നതു പോലെ ഞാനൊരു മുഴു കുടിയനോ സിഗരറ്റ് വലിക്കാരനോ അല്ല കെട്ടോ. നമ്മുടെ സ്നേഹതീവ്രതയില്‍ അസൂലായുക്കളായ ചില അസാന്മാര്‍ഗ്ഗ ചങ്ങാതിമാരുടെ ഇടപെടലുകളുടെ ഫലമായുണ്ടായ കുപ്രചാരങ്ങളും ഗോസിപ്പുകളും മാത്രമാണതെന്നു നീ അറിയുക. അല്ലെങ്കില്‍ തന്നെ ഓരോ മണിക്കൂറിലുമുള്ള കുറഞ്ഞ ഇടവേളകളില്‍ സ്മോക്കിംഗ് ലോഞ്ചുകളില്‍ നിന്ന് കത്തിക്കുന്ന മാള്‍ബറൊ പഫിന് ഒരിക്കലും നിന്‍റെ ചുണ്ടുകളുടെ മാധുര്യവും ആഴ്ച്ചാവസാനങ്ങളില്‍ ലഭിക്കുന്ന ഒരൊഴിവു ദിവസത്തില്‍ കഴിക്കാവുന്ന മുഴുവന്‍ പെഗ്ഗുകള്‍ക്കും പെണ്ണേ നിന്‍റെയുടലിന്‍റെ ലഹരിയും പകരാനാവില്ലെന്ന് ആര്‍ക്കാണറിയാത്തത്. എന്നിട്ടും നീ എന്നെ സംശയിച്ചല്ലോ,

സാരമില്ല അതൊക്കെയും എന്നോടുള്ള നിന്‍റെ സ്നേഹക്കൂടുതല്‍ കൊണ്ടാണെന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാന്‍. താമസിയാതെ നിന്‍റരികില്‍ ഓടിയെത്താനും നമ്മുടെ സ്വപ്ന തീരമായ സ്വിറ്റ്സര്‍ലാന്‍ഡിലെ ചെറു ദ്വീപ സമൂഹങ്ങളില്‍ ‍(കരുവാരക്കുണ്ടിലെ തരിശ്) നമ്മുടേതുമാത്രമായ ദിനങ്ങള്‍ സ്വന്തമാക്കാനുമായി ഞാനോടിയെത്തും.

എനിക്ക് നിന്നോട് ഒന്ന് മാത്രമേ പറയാനുള്ളൂ അത് എന്നെ സ്നേഹിക്കുക എന്നതാണ‍്. പിന്നെ ഒന്നുകൂടി പറയാനുള്ളത് എന്നെ സ്നേഹിക്കുക എന്നതുതന്നെയാണ‍്. അടുത്ത ലീവ് വരെയും….പിന്നെത്തെ ലീവ് വരെയും……
സ്നേഹത്തോടെ നിന്‍റെ സ്വപ്നങ്ങളുടെ വൈമാനികന്‍ (നീ അവസരം തന്നാല്‍)

(മാധ്യമരംഗത്ത് ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശിയായ ഷനിയുടെ ബ്ലോഗിലേതാണ് ഈ പ്രണയലേഖനം. ഷനിയുടെ ബ്ലോഗില്‍ നിന്നും)

Thursday 10 December 2015

പൂവിനോട്...

         എം എ രമേഷ് മടത്തോടന്‍

കാട്ടുമുല്ലെ
നിന്നോടെനിക്ക്
മൗനമാണ്. 
ഉണരുമ്പോള്‍
നിയെനിക്ക്
പുഷ്പങ്ങള്‍
നല്‍കുന്നില്ല
വിരിയുമ്പോള്‍
എന്നോട് നീ
ശോകഗാനങ്ങള്‍ മൂളുന്നു
ഹൃദയത്തിലെ
നാസങ്ങള്‍ക്ക് നീ
നറുമണം പകരുന്നില്ല
തലോടിയാല്‍ നീ
തൊട്ടാവാടി ചമയുന്നു
എന്നാലും ഈ മനമാം
തടാകത്തില്‍  വറ്റാത്ത
സ്നേഹത്തിന്‍ നീരുറവ
നിന്‍ പേശികളെ
പിന്നെയും നനച്ചിടുന്നു
വീണ്ടുമോരു
പുഷ്പത്തിനുവേണ്ടി.

Wednesday 2 December 2015

മനസ്സ് എഴുതുന്നു

         എം എ രമേഷ് മടത്തോടന്‍

നിശബ്ദ പ്രണയമാണീ
മനമാം  മഷികുപ്പി
അവളെക്കുറിച്ചെഴുതി

അവള്‍ നടന്ന
വഴിയെക്കുറിച്ചെഴുതി

അവള്‍ തന്ന
നിമിഷങ്ങളെക്കുറിച്ചെഴുതി

അവള്‍ തന്ന
സായാനങ്ങളെക്കുറിച്ചെഴുതി

അവള്‍ തന്ന
സ്വപ്നത്തെക്കുറിച്ചെഴുതി

എന്‍ ആയുസ്സിന്‍
മഷിതണ്ടുകളുടെ നീരു വറ്റിടുന്നു

മഷിതണ്ടെ വറ്റെരുതെ
ഇനിയും എഴുതാന്നുണ്ടെ
എന്നും എഴുതി

തോണിയാണെന്ന് ഓര്‍മ്മവേണം

           എം എ രമേഷ് മടത്തോടന്‍

ജീവിതം തോണിയാ-
ണത്രെ പുന്തുന്ന അഗാധ
ആഴങ്ങളുടെ കുരവെക്ക്
മീതെ ഒരുപ്പാടുപേരുടെ സ്വപ്നചരക്കുകളുടെ
ഭാരം വഹിച്ചൊഴുകുന്ന
നീണ്ട തോണി

പതിവുക്കാരെ കാത്തി-
രുന്നു മുഷിയുമ്പോള്‍
ചോദിക്കാറില്ല വൈകിയ-
തിന്റെ കാരണങ്ങള്‍

തോണി വെള്ളത്തിലാണ്
കാല്‍ വെക്കുമ്പോള്‍
നിങ്ങള്‍ ശ്രദ്ധിക്കണം
അതിളകും ചെറുതായി
ഉലയും മറിക്കരുത്;

ഇക്കരനിന്നും അക്കര-
നോക്കി രസിക്കരുത്
തോണിയാണ് കാറല്ല;
ഓര്‍മ്മവേണം

കണ്ണീരിന്റെ കുത്തോഴു-
ക്കുകളെ ഭയക്കരുത്
നിങ്ങള്‍ തോണിയിലാണ്  ഓര്‍മ്മവേണം

വെളളം കലങ്ങിട്ടുണ്ട്
മിന്നലില്ല ഇടിയോടു-
ക്കൂടി മലക്കുനോവിന്റെ
മഴ പെയ്യുന്നതാണ്
വെള്ളം തൊടരുത്;
പുഴുത്ത മീനുകള്‍ ചത്തുപൊങ്ങിയതാണ്

അനങ്ങരുത് ചരിയരുത്
നദിക്കുമധ്യേ എത്തി മൂളിപാട്ടുപാടണം
കരയണം ശബ്ദമില്ലാതെ
ഉലയും തോണിയാണ്
ഓര്‍മ്മവേണം

തുഴക്കാരന്  അപ്രീതി-
യുണ്ട് ഒറ്റക്കാണ് 
പെരുവെള്ളത്തി
നെതിരെ തുഴയുന്നത്
ചിരിക്കരുത് തമാശയല്ല; തോണിയാണ്  ഓര്‍മ്മവേണം
ഉലയും മറിക്കരുത്

വള്ളം കരപറ്റിയിരി-
ക്കുന്നു ഇറങ്ങിക്കോ
ആവേശംവേണ്ട
തോണിയാണ്  ഓര്‍മ്മ-
വേണം ഉലയും
മറിക്കരുത്;
ഇനിയും ആളെ
കയറ്റാനുണ്ട്.

Monday 30 November 2015

പ്രണയവേദന

            എം എ രമേഷ് മടത്തോടന്‍

ഒടുങ്ങാത്ത അഗാധ
പ്രണത്തിന്‍ കണ്ണുകള്‍
ഇന്നും അവളെതേടി
അലയാറുണ്ട് 

തണ്ണലിട്ട ഇലഞ്ഞിമര-
ത്തിന്‍ ചുവട്ടിലും നീളുന്ന
ഇടവഴികളിലും തങ്ങിനിന്ന
നിഴലുകള്‍ക്ക് അവളുടെ
ഛായയായിരുന്നു

പച്ചപനംതത്ത ചിറകുവി-
ടത്തുന്ന നെല്‍കതിരുകളിലും
സായാനക്കാറ്റു വിശുന്ന
കുന്നിന്‍ ചരുവുകളിലും
എന്‍ ഗായകിയുടെ
സപ്തസ്വരങ്ങള്‍
പ്രതിധ്വാനിച്ചിരുന്നു
പഴയതുപോലെ

കണ്ണീരലിഞ്ഞ താളു-
കളിലും നടന്നകന്ന
സ്നേഹത്തിന്‍ തീരങ്ങളിലും
അവളുടെ പാതമുദ്രകള്‍ പുംഞ്ചിരിച്ചിരുന്നു
മരവിക്കാതെ

ആകാശനീലിമയിലും 
കൗതുകംചിതറിയ-
നക്ഷത്രക്കൂട്ടങ്ങളിലും
ആ ദേവതയുടെ രൂപങ്ങള്‍
ഇന്നും വരക്കപ്പെടുന്നു

മിന്നാമിന്നുങ്ങുകളെ
പോലെ അവയെന്‍
മനസ്സിന്‍ അന്തപുരങ്ങളില്‍
അവളറിയാതെ
തപസിരിക്കുന്നു

എനിക്കറിയാം...

            എം എ രമേഷ് മടത്തോടന്‍

ഇന്നാകണ്ണുകള്‍ക്ക് ചാറ്റല്‍മഴയുടെ നോവെറ്റിരിക്കാം
   
    പക്ഷേ എനിക്കറിയാം
    അതവള്‍ തുടച്ചുനീക്കുമെന്ന്

ഇന്നാകണ്ണുകളോട്  പുഴ
കുശലം ചോദിച്ചിരിക്കാം                                                                        
        പക്ഷേ എനിക്കറിയാം
        അതവള്‍ കേട്ടില്ലയെന്ന്

ഇന്നാകണ്ണുകളോട് പാറകെട്ടുകള്‍
എന്തോ വിളിച്ചുപറഞ്ഞിരിക്കാം

    പക്ഷേ എനിക്കറിയാം
    അതവള്‍ ഗൗനിച്ചില്ലയെന്ന്

ഇന്നാകണ്ണുകള്‍ക്ക്
കാഴ്ച്ച മങ്ങിയിരിക്കാം
 
പക്ഷേ എനിക്കറിയാം                                     അതവള്‍ക്ക് പ്രിയമായിരുന്നെന്ന്...

യുവാവ്

            എം എ രമേഷ് മടത്തോടന്‍

ചരമമടിഞ്ഞ നാട്ടിന്‍ക-
രയുടെ പടിപ്പുരയിലേക്ക്
ഭൂതക്കാലത്തേക്ക്
കണ്ണുചതറിയോടി
രണ്ടുദിനത്തിന് മുമ്പ് 

തേച്ചുമിനുക്കിയ
പുടവപുതച്ചോരു
നാലുചക്രവണ്ടി നിങ്ങു-
മിവഴി മധ്യേ

ശരിരം വെച്ച് കിട്ടിയ
നെല്ലും പതിരും മാറാ-
പ്പുക്കെട്ടി കുന്തവുമായിതാ
തോടുചാടിയും കിതച്ചും
തെറിച്ചും ആ പിഞ്ഞു-
യുവാവ് മുത്തേശ്ശിക-
രിയില്‍ ചെന്നോളിച്ചു

മുത്തേശ്ശി കഥ ചൊല്ലും
നേരം യുവാവ് വിള്ളലേറ്റ
പാദങ്ങള്‍ തടവാന്‍ തോന്നി

മൂളിപാട്ടുപാടിവന്ന
പിതാവിതുകണ്ടിട്ടു
ഇങ്ങനെചൊല്ലി,
പമ്പരവിഡീ നിന്‍
നീളമളന്നിടുകയി-
നിയെങ്കിലും
നീ യുവാവായിട്ടും
നാണമില്ലെ മാതാവിന്‍മുല-
പാല്‍ ചുരന്നീടുവാന്‍
എന്തോരു കഷ്ടം!

കേട്ടതും തെല്ലും
ഗൗനിക്കാതെ മാതാവിന്‍
മാറത്തു ചൂടേറ്റു പിന്നെയും
പൊന്‍പുത്രന്‍

ഇങ്ങേനെചൊന്നതു കഷ്ട-
മല്ലെ പുരുഷാ! അവനിമറിടം പകച്ചുനല്‍കിയതല്ലെ
തെല്ലും ഭീതിയാലെ
നടന്നീടുവാന്‍ തെല്ലും
പതറാതെ ആനന്ദിക്കാന്‍.