Wednesday 2 December 2015

തോണിയാണെന്ന് ഓര്‍മ്മവേണം

           എം എ രമേഷ് മടത്തോടന്‍

ജീവിതം തോണിയാ-
ണത്രെ പുന്തുന്ന അഗാധ
ആഴങ്ങളുടെ കുരവെക്ക്
മീതെ ഒരുപ്പാടുപേരുടെ സ്വപ്നചരക്കുകളുടെ
ഭാരം വഹിച്ചൊഴുകുന്ന
നീണ്ട തോണി

പതിവുക്കാരെ കാത്തി-
രുന്നു മുഷിയുമ്പോള്‍
ചോദിക്കാറില്ല വൈകിയ-
തിന്റെ കാരണങ്ങള്‍

തോണി വെള്ളത്തിലാണ്
കാല്‍ വെക്കുമ്പോള്‍
നിങ്ങള്‍ ശ്രദ്ധിക്കണം
അതിളകും ചെറുതായി
ഉലയും മറിക്കരുത്;

ഇക്കരനിന്നും അക്കര-
നോക്കി രസിക്കരുത്
തോണിയാണ് കാറല്ല;
ഓര്‍മ്മവേണം

കണ്ണീരിന്റെ കുത്തോഴു-
ക്കുകളെ ഭയക്കരുത്
നിങ്ങള്‍ തോണിയിലാണ്  ഓര്‍മ്മവേണം

വെളളം കലങ്ങിട്ടുണ്ട്
മിന്നലില്ല ഇടിയോടു-
ക്കൂടി മലക്കുനോവിന്റെ
മഴ പെയ്യുന്നതാണ്
വെള്ളം തൊടരുത്;
പുഴുത്ത മീനുകള്‍ ചത്തുപൊങ്ങിയതാണ്

അനങ്ങരുത് ചരിയരുത്
നദിക്കുമധ്യേ എത്തി മൂളിപാട്ടുപാടണം
കരയണം ശബ്ദമില്ലാതെ
ഉലയും തോണിയാണ്
ഓര്‍മ്മവേണം

തുഴക്കാരന്  അപ്രീതി-
യുണ്ട് ഒറ്റക്കാണ് 
പെരുവെള്ളത്തി
നെതിരെ തുഴയുന്നത്
ചിരിക്കരുത് തമാശയല്ല; തോണിയാണ്  ഓര്‍മ്മവേണം
ഉലയും മറിക്കരുത്

വള്ളം കരപറ്റിയിരി-
ക്കുന്നു ഇറങ്ങിക്കോ
ആവേശംവേണ്ട
തോണിയാണ്  ഓര്‍മ്മ-
വേണം ഉലയും
മറിക്കരുത്;
ഇനിയും ആളെ
കയറ്റാനുണ്ട്.

No comments:

Post a Comment