Monday 30 November 2015

പ്രണയവേദന

            എം എ രമേഷ് മടത്തോടന്‍

ഒടുങ്ങാത്ത അഗാധ
പ്രണത്തിന്‍ കണ്ണുകള്‍
ഇന്നും അവളെതേടി
അലയാറുണ്ട് 

തണ്ണലിട്ട ഇലഞ്ഞിമര-
ത്തിന്‍ ചുവട്ടിലും നീളുന്ന
ഇടവഴികളിലും തങ്ങിനിന്ന
നിഴലുകള്‍ക്ക് അവളുടെ
ഛായയായിരുന്നു

പച്ചപനംതത്ത ചിറകുവി-
ടത്തുന്ന നെല്‍കതിരുകളിലും
സായാനക്കാറ്റു വിശുന്ന
കുന്നിന്‍ ചരുവുകളിലും
എന്‍ ഗായകിയുടെ
സപ്തസ്വരങ്ങള്‍
പ്രതിധ്വാനിച്ചിരുന്നു
പഴയതുപോലെ

കണ്ണീരലിഞ്ഞ താളു-
കളിലും നടന്നകന്ന
സ്നേഹത്തിന്‍ തീരങ്ങളിലും
അവളുടെ പാതമുദ്രകള്‍ പുംഞ്ചിരിച്ചിരുന്നു
മരവിക്കാതെ

ആകാശനീലിമയിലും 
കൗതുകംചിതറിയ-
നക്ഷത്രക്കൂട്ടങ്ങളിലും
ആ ദേവതയുടെ രൂപങ്ങള്‍
ഇന്നും വരക്കപ്പെടുന്നു

മിന്നാമിന്നുങ്ങുകളെ
പോലെ അവയെന്‍
മനസ്സിന്‍ അന്തപുരങ്ങളില്‍
അവളറിയാതെ
തപസിരിക്കുന്നു

എനിക്കറിയാം...

            എം എ രമേഷ് മടത്തോടന്‍

ഇന്നാകണ്ണുകള്‍ക്ക് ചാറ്റല്‍മഴയുടെ നോവെറ്റിരിക്കാം
   
    പക്ഷേ എനിക്കറിയാം
    അതവള്‍ തുടച്ചുനീക്കുമെന്ന്

ഇന്നാകണ്ണുകളോട്  പുഴ
കുശലം ചോദിച്ചിരിക്കാം                                                                        
        പക്ഷേ എനിക്കറിയാം
        അതവള്‍ കേട്ടില്ലയെന്ന്

ഇന്നാകണ്ണുകളോട് പാറകെട്ടുകള്‍
എന്തോ വിളിച്ചുപറഞ്ഞിരിക്കാം

    പക്ഷേ എനിക്കറിയാം
    അതവള്‍ ഗൗനിച്ചില്ലയെന്ന്

ഇന്നാകണ്ണുകള്‍ക്ക്
കാഴ്ച്ച മങ്ങിയിരിക്കാം
 
പക്ഷേ എനിക്കറിയാം                                     അതവള്‍ക്ക് പ്രിയമായിരുന്നെന്ന്...

യുവാവ്

            എം എ രമേഷ് മടത്തോടന്‍

ചരമമടിഞ്ഞ നാട്ടിന്‍ക-
രയുടെ പടിപ്പുരയിലേക്ക്
ഭൂതക്കാലത്തേക്ക്
കണ്ണുചതറിയോടി
രണ്ടുദിനത്തിന് മുമ്പ് 

തേച്ചുമിനുക്കിയ
പുടവപുതച്ചോരു
നാലുചക്രവണ്ടി നിങ്ങു-
മിവഴി മധ്യേ

ശരിരം വെച്ച് കിട്ടിയ
നെല്ലും പതിരും മാറാ-
പ്പുക്കെട്ടി കുന്തവുമായിതാ
തോടുചാടിയും കിതച്ചും
തെറിച്ചും ആ പിഞ്ഞു-
യുവാവ് മുത്തേശ്ശിക-
രിയില്‍ ചെന്നോളിച്ചു

മുത്തേശ്ശി കഥ ചൊല്ലും
നേരം യുവാവ് വിള്ളലേറ്റ
പാദങ്ങള്‍ തടവാന്‍ തോന്നി

മൂളിപാട്ടുപാടിവന്ന
പിതാവിതുകണ്ടിട്ടു
ഇങ്ങനെചൊല്ലി,
പമ്പരവിഡീ നിന്‍
നീളമളന്നിടുകയി-
നിയെങ്കിലും
നീ യുവാവായിട്ടും
നാണമില്ലെ മാതാവിന്‍മുല-
പാല്‍ ചുരന്നീടുവാന്‍
എന്തോരു കഷ്ടം!

കേട്ടതും തെല്ലും
ഗൗനിക്കാതെ മാതാവിന്‍
മാറത്തു ചൂടേറ്റു പിന്നെയും
പൊന്‍പുത്രന്‍

ഇങ്ങേനെചൊന്നതു കഷ്ട-
മല്ലെ പുരുഷാ! അവനിമറിടം പകച്ചുനല്‍കിയതല്ലെ
തെല്ലും ഭീതിയാലെ
നടന്നീടുവാന്‍ തെല്ലും
പതറാതെ ആനന്ദിക്കാന്‍.

Friday 27 November 2015

മരിച്ചവരുടെ ഓര്‍മ്മക്ക്

          എം എ രമേഷ് മടത്തോടന്‍

പ്രണയിച്ചവരുടെ ഹൃദയം
കുത്തിതുറന്നാല്‍
അവിടെ തുരുപ്പെടുത്ത
സ്വപ്നങ്ങള്‍ക്ക് പകരം
സുന്ദരമായ ഒരു ലോകം
കാണും

അവരുടെ അകത്തട്ടില്‍
വേനല്‍ മഞ്ഞിന്റെ
ആരവവും മിന്നിതി-
ളങ്ങുന്ന അകലെയുള്ള
മാലാഹമാരും
കാണും

അവരുടെ ചില്ലകളില്‍
മന്ത്രങ്ങളുടെ നീലാക്കാശം
ഇടറുന്നതും നേരിട്ടു
കാണും

അവരുടെ ഹൃദയ
ധമനികളില്‍ ഒഴുകി
നടന്ന സ്നേഹത്തിന്റെ
ചെറുകടലാസു
തോണിയും സിരകളില്‍
പടര്‍ന്നു പന്തലിച്ച
പുംഞ്ചിരികളും
കാണും

അവരുടെ കാല്‍
പെരുമാറ്റങ്ങള്‍
വിങ്ങിപ്പൊട്ടിതെറിച്ച
ഇടവപാതിയുടെയും
തുന്നിച്ചെര്‍ത്ത നീല
കിനാവുകളുടെയും
പ്രതീകമായി
കാണും

അവരുടെ വിരലു-
കളില്‍ തെറിച്ചുവീണ
യൗവന സ്മരണയും
നനച്ചു വളര്‍ത്തിയ
മുന്തിരിതൊപുകളും
കാണും

അവരുടെ ഇളം
മനസ്സുകളില്‍ 
വളപ്പൊട്ടുകളുടെ
ഉത്സവപറമ്പും തെച്ചു
മിനുക്കിയ നവ
സാരിതുമ്പുകളും
കാണും

അങ്ങനെ
അവരെ വെള്ള
പട്ടുടുപ്പിച്ചു കിടത്തു-
മ്പോള്‍ റെയില്‍വേ
ട്രാക്കുകളില്‍ കണ്ട
അഴുകിയ ജഡങ്ങളുടെ
നീല നിറം
മായാതെ കിടന്നതും
കാണും

അവസാനശ്വാസവും
ചുടലില്‍ ഉയരുമ്പോള്‍
നെഞ്ചത്തു കൈവച്ചു
പ്രാര്‍ത്ഥിച്ച  ചില
ഹൃദയങ്ങളും കാണും

അവള്‍ക്കൊപ്പം

          എം എ രമേഷ് മടത്തോടന്‍

എന്‍ പ്രണയത്തിന്‍
മൂകസാക്ഷിയിതെ
ങ്ങോലക്കപ്പുറം

മനമാംതറയില്‍
ചാരഛായപൂശി
നീയാത്രതുടര്‍ന്നീടുമീ
ചെറുവഴിയില്‍നിന്നും

ഇന്നുഞ്ഞാന്‍കണ്ട
കാഴ്ച്ചയെല്ലാം
നിന്നെക്കുറിച്ചുള്ള
വര്‍ണ്ണങ്ങള്‍ മാത്രം;

തള്ളിനിറച്ചൊരു
സൗഹൃദമെന്നൊരു
പദമിട്ട്, ഈ സ്നേഹത്തിന്‍  ഭാണ്ഡുമായിയക
ലങ്ങളിലേക്ക് അകലുന്നു
ഞാനും

ചെറുനിഴല്‍ ചിതറി
കൊണ്ടുന്നീ നടന്നീടുമീ
കൂറ്റെന്‍കൈവരിയും
കടന്നു

ആ തീറ്റപ്പൂ ഊതിന്നീ
അകലുമെന്‍ കാഴ്ച്ചയില്‍
ഈ തൊട്ടാവാടിയും
ഇതളുപൊയ്യിച്ചീടുന്നു

നീയകലുമീ ഇടവഴിതന്‍
വേലിതണ്ടുകള്‍
യാത്രചൊല്ലീടുമീ
വെന്തൊടുങ്ങിയ
ചിത്രത്തെനോക്കി;

കത്തിയമരുമീമനമാം പ്രണയപുസ്തകത്തിന്‍
താളുകള്‍ നിന്‍ ചെറുമുഖം
തെളിയുമ്പോള്‍

ഒരിക്കല്‍ന്നിവന്നീടുമെന്‍ മനസ്സുശപിച്ചീടുന്നു,
ആ തെളിമാനം
നോക്കുമ്പോള്‍

മഴയുടെ പ്രണയിനി

            എം എ രമേഷ് മടത്തോടന്‍

വെന്തൊടുങ്ങാത്ത
പ്രാണന്‍ ഇനിയും
ഉറ്റുനോക്കുന്നു
അവന്റെ പുനര്‍ജന്മം
കാത്ത് 

ഒരുക്കല്‍ ഭയപ്പെടുത്തുന്ന
നിന്റെ സാന്നിധ്യം
എന്നെ തോല്‍പ്പിച്ചു 

നിന്റെ മൃദുലസ്പര്‍ശനം
ഞാനും അന്വേഷിച്ചിരുന്നു
കണ്ടില്ല;

അടങ്ങാത്ത ഈ
ദാഹത്തിന്  മറുപടി
ചൊല്ലുക

യുദ്ധ ഭൂമിയില്‍ ഞാനും
നിശബ്ദത പാലിച്ചു

ഇടറിവീണ നിന്റെ
കണ്ണുനീര്‍ ഓര്‍മ്മ‍തന്‍
സ്മാരകം

മൂടപ്പെട്ട അവകാശം!
സ്പനങ്ങള്‍ കൂടണഞ്ഞില്ല
മരണമടഞ്ഞ
എന്റെ പ്രണയം
അറിയുക പ്രീയനേ

ഏകാന്തവാസം ഉപേക്ഷിച്ച് 
മരുഭുമിയുെട ഹൃദയങ്ങളിലും ദാഹത്തിന്റെ വേദനകളിലും
ജനിക്കുക നീ

കൊതിച്ച കണ്ണുനീര്‍

         എം എ രമേഷ് മടത്തോടന്‍

കാടുമൂടിയ വാതില്‍
തുറന്നു ചികഞ്ഞു
നോക്കി

എന്റെ ബാല്യത്തിന്റെ
നോവുകളും
കൗമാരത്തിന്റെ
നോമ്പരങ്ങളും

പുസ്തതാളുകളില്‍
മയില്‍പീലിപ്പോലെ
സൂക്ഷിച്ച
സ്വപ്നങ്ങളും ഓര്‍മ്മകളും മുറിവേറ്റിരിക്കുന്നു

ആയിരം
ആകാശങ്ങള്‍കുമീതെയല്ല
ഇവിടെ കൊച്ചു
കുടിലില്‍ ഒന്നിച്ചു
ജീവിക്കാന്‍

പരിഭവമില്ല !
കാത്തിരുന്നു ഒരുപ്പാട്
ആ വേലിക്കുള്ളിലെ
പൂവിനെ സ്വന്തമാക്കാന്‍

എന്നാലും ഇന്നവ
സ്മശാനങ്ങളില്‍
ഓര്‍മ്മകള്‍
കൊര്‍ത്തിടുന്നു

അടുത്ത ജന്മത്തില്‍
ആ ഭ്രാന്തികളെ
സ്നേഹംകൊണ്ടു
തോല്‍പ്പിക്കാന്‍

കെടാത്ത പ്രണയത്തിന്റെ
കനലായി

പിഴച്ച ഭാവം

          എം എ രമേഷ് മടത്തോടന്‍

രാത്രി ഇരുണ്ട രാത്രി
രാവുകള്‍ എന്നെ വളഞ്ഞിട്ടു
രാത്രി വെളിച്ചം പകരുന്ന
രാത്രി

ധിക്കാരം ചുവന്ന
നാവുകളിള്‍
ധീരന്‍ സാധകംചൊല്ലുന്നു
ധീരമാം ഭാവത്തില്‍
ധിക്കാരി

കണക്കെടുത്ത കാടുകള്‍
കടിച്ചെടുത്ത നാമ്പുകള്‍
കത്തിച്ചു ഭസ്പമാക്കി
കവി;

കറുത്ത വര്‍ഗ്ഗം

           എം എ രമേഷ് മടത്തോടന്‍

ലഹരിയുടെ മട്ടു
നുണഞ്ഞു അവര്‍
പിന്നെയും വാതില്‍
മുട്ടി

കറുത്തുനരച്ച
മുടിനാരുകള്‍ക്ക്
ഇനിയും മടുപ്പു
വന്നിട്ടില്ല

അവളുടെ
മോഹങ്ങള്‍ക്കു
മുന്നില്‍  ഇരുണ്ട
രാത്രി മാത്രം
മാപ്പുസാക്ഷി;

കേഞ്ഞപേക്ഷിച്ചിട്ടും
ആ  ഇരുട്ടിന്റെ
രശ്മികള്‍  ആ
പൂവിനെനുള്ളിനോക്കി
ചിലര്‍ പിഴുതുമാറ്റി;
എന്നേക്കും

അരോ
നിലവിളിച്ചിരുന്നു
ആ ചെറുകുടിലില്‍
നിന്നും
സ്നേഹത്തിന്റെ
സ്പര്‍ശത്തിനുവേണ്ടി
അതിപ്പോള്‍
കേള്‍പ്പാനില്ല;

ആളുകള്‍  തടിച്ചു
കൂടി;
ചിലര്‍ ചങ്കുപ്പൊട്ടി
കരഞ്ഞുനിലതടിക്കുന്നു
എന്‍ മകളെന്നുച്ചൊലി!

എന്നാലും ചിലര്‍
പിറുപിറുക്കുന്നിങ്ങനെ
എന്റെ കൈയിലും
ആ നോവിന്റെ
കറ പറ്റിയിരിക്കുന്നിതാ

മറ്റുചിലര്‍
ലജ്ജ തോന്നുന്നു
ഞാെനാരു പരുഷ്യനെന്നതു ഓര്‍ത്തിടുമ്പോള്‍ 

എന്നിട്ടും ചിലര്‍
ആ പൂ കൊഴിഞ്ഞില്ലെന്നു വിശ്വാസിപ്പിക്കുന്നു
തെങ്ങലോടെ

എട്ടുക്കാലി

        എം എ രമേഷ് മടത്തോടന്‍

അള്ളിപിടിച്ചൊരു
എട്ടുക്കാലി, സഹതാപം
തോന്നുന്നിത
ഓര്‍ത്തിടുമ്പോള്‍

ആടുന്ന പൂക്കളും
മൂളുന്ന ഈണവും
നേരിന്റെ നിഴലും
ഒന്നുമില്ല

എല്ലാം തല ഉയര്‍ത്തിയ
കാലുകള്‍ മാത്രം

അനുയാത്ര

           എം എ രമേഷ് മടത്തോടന്‍

പച്ച വിരിച്ച യാത്രയില്‍
സുന്ദരമായ ചിറകുകള്‍...
കാറ്റിന്റെ പ്രണയം
എന്നിലും മുളപ്പൊട്ടി

മഞ്ഞുക്കാലം
പടര്‍ന്നു നിന്ന യൗവനം
തൊട്ടു ഞാന്‍ നടന്നുനീങ്ങി.

വെള്ളത്തിലെ ഓളങ്ങള്‍
യാത്രപോകുന്നു
കാണാതെപോയ
നിനക്കുവേണ്ടി

നരച്ചമുടി

           എം എ രമേഷ് മടത്തോടന്‍

പിറന്നു വീണതു
വെളുത്ത കൈകളില്‍
നിന്റെ മൃദുല പാദങ്ങളില്‍
ഞാന്‍ കാവലിരുന്നു

പിന്നെ പതിയെ നീ
നടന്നു തുടങ്ങി

നിന്റെ
ലോലമനസ്സിനെ നോ-
വിച്ചില്ല നിന്റെ
നിശബ്ദതതൊട്ടുതലോടി

പതിയെ പതിയെ നീ
നടന്നുനീങ്ങി

നിന്റെ കണ്ണുനീരും
ഞാന്‍ കാത്തുവെച്ചു
എന്നാലും നിന്റെ
കാലടിനാദത്തിനുവേണ്ടി
കാത്തുനിന്നു കേടാത്ത
ഓര്‍മ്മകളുയെന്തി  

ഞാന്‍

             എം എ രമേഷ് മടത്തോടന്‍

നടന്നുനീങ്ങിയ
വഴിയില്‍ കണ്ടത്
വിശപ്പിന്റെ
നിഴലിനെ

മിണ്ടാതെ കണാതെ
തെന്നിമാറി;
വിയര്‍പ്പിന്റെ
തുലാസ്സില്‍ കാതലില്ല

മൂക്കിന്റെ  വാതിലില്‍
ചോരയുടെ ഗന്ധം
നാളെ അതിഥി!
നിനക്കായ്

എന്റെ ഇന്നലെകള്‍

             എം എ രമേഷ് മടത്തോടന്‍

ഇന്നലെ ഞാനും
ഒരു വൃക്ഷം നട്ടു
ബന്ധനങ്ങളെ
ചികഞ്ഞുമാറ്റി
തരുശുനിലത്തില്‍
ഒരു വൃക്ഷം നട്ടു

പ്രണയം എന്നോരു
പേരിട്ടുകൊണ്ട് 
സ്വപ്നങ്ങളാല്‍
വേലികെട്ടി

വെട്ടികിളികള്‍ എങ്ങും
എത്തിനോക്കിടുന്നു
തെല്ലും ഞങ്ങളെ
ഗൗനിക്കാതെ

മനസ്സിന്റെ തളിനീര്‍
കൊണ്ടു നനച്ചു
വളര്‍ത്തി മൃദുവികാരം
കൊണ്ട് തലോടി

പിന്നവ വളര്‍ന്നു
പന്തലിച്ചു വൃക്ഷമായി
ശിഖരങ്ങള്‍ക്കു പല
മുളപ്പൊട്ടി മനംപോലെ
മംഗല്യം പൂവിട്ടു

ആ ചില്ലയില്‍
ബന്ധങ്ങള്‍ വിശ്രമം
തേടി കാലം പിന്നോട്ട്
തള്ളിനീങ്ങി

ആ ചില്ലയിലെ
പല ഇലകള്‍
പൊഴിഞ്ഞു വീണു
കാര്‍മേഘങ്ങള്‍
കൈക്കൂപ്പി നിന്നു

വിശ്രമിച്ച ബന്ധങ്ങള്‍
പറന്നു പോയി എങ്ങോ

നന്ദി പറയുന്നു

           എം എ രമേഷ് മടത്തോടന്‍

ആശകള്‍ വരികളില്‍
കൊര്‍ത്തിടാന്‍ പഠിപ്പിച്ച ഹൃദയവേദനകള്‍ക്ക്
നന്ദി

നിറങ്ങള്‍ അണിഞ്ഞു
എന്നെ കാത്തൊരു
കുശലം ചോദിച്ച
മാടപ്രാവിനും

പടികള്‍ കയറുമ്പോള്‍
ഭാവങ്ങള്‍ കഴുകിയ
ഓമനപെണ്ണിനും

വാതല്‍ കടന്നു
പതിയെ കുശുകുശു
ഊതിയ
കുസൃതികുട്ടിക്കും

ആ പരന്ന വഴികളില്‍
തുളസികതിര്‍ച്ചുടി
മെലെ അകന്ന ആ
കൊച്ചുപെണ്ണിനും
എന്റെ നന്ദി...

അവള്‍ അകലെ...

        എം എ രമേഷ് മടത്തോടന്‍

കാത്തിരിക്കപ്പെട്ട
കാലങ്ങള്‍ ഞാനളന്നില്ല
അവള്‍ പൊയിച്ച
സ്നേഹത്തിന്‍ ഭാവങ്ങള്‍

ഈ ഭൂമിവാസം
അവസാനിപ്പിച്ചുടന്‍
ആറടിമണ്ണില്‍ ലയിക്കണം
എന്നോരു ഉള്‍വിളി
വന്നുവോ നേരം

വെന്തോടിങ്ങിയ
ചിതകരികില്‍ മുഴങ്ങീ   
പുനര്‍ജനി കൊതികുമീ
അവളുടെ ഹൃദയരേഖകള്‍

അനശ്വര പ്രണയങ്ങള്‍
ഭ്രമച്ചൂടിയില്‍
രേഖപ്പെടുത്തുന്നില്ല
അവയുടെ ഭാവം സത്യവും നിത്യവുമാണിവിടെ

ഒരു ഓര്‍മ്മ

          എം എ രമേഷ് മടത്തോടന്‍

നിലാവ് പെയ്യുന്നു.
ആല്‍മരത്തിന്‍
ശിഖരങ്ങളാല്‍ ആ
ഗ്രാമീണ പെണ്ണെനെ
ഗന്ധര്‍വ്വലോകമിട്ടുമി
പാതിരായാമത്തില്‍

തുളസി കതിരണിഞ്ഞ
നിന്‍ ഹേമന്തഭാവങ്ങളാല്‍
എന്‍ മനമാം സദനത്തില്‍ പതികുമിയാമത്തില്‍

തോരാതെ പെയ്ത
നിന്‍ ഏകാന്ത ഭാവങ്ങള്‍ 
കൗതുകമുണര്‍ത്തി
ആ കുത്തഴിഞ്ഞ
പാതയോരങ്ങളില്‍

ദീപമേ...

       എം എ രമേഷ് മടത്തോടന്‍

മനസ്സിന്റെ
അക്ഷയലോകത്ത്
സംഗീതം ഉപവസിക്കുന്ന
ഗായകരെ

ആ പകള്‍ ഇന്നു-
മുണ്ടെന്‍ അരികില്‍

ചവിട്ടുകൊട്ടയിലിട്ട
താളുകളലവ
പൊടിപിടിച്ച
ഓര്‍മ്മക്കുറിപ്പുകളുമല്ല

കരിഞ്ഞുണങ്ങിയ
കരിയിലകള്‍ക്കുമുണ്ട് 
ഇന്നെലകളുടെ
അക്ഷരശ്ലോകങ്ങള്‍
ചൊല്ലാന്‍

അസ്തമിച്ച പകലുകളുടെ
ജാതകം നോക്കാന്‍
അംഗലേപങ്ങള്‍
അണിഞ്ഞവളെ
വലിച്ചിഴക്കാന്‍

കശാപ്പുക്കാരന്റെ
ആയുധത്തിന്റെ
വീര്യം അടങ്ങുന്നില്ല

ദീര്‍ഘദീര്‍ഷ്ടി വെക്കുന്ന
കഴുകന്‍മ്മാരും തക്കം
പാത്തിരിക്കുന്ന
ചെന്നായകളും
ദിനംപ്രതി അധര്‍മ്മം
കടിച്ചുപറിക്കുന്നു

ഇവയെ നട്ടുവളര്‍ത്താന്‍
പാടുപ്പെടുന്ന
എന്റെ ദീപമേ...
പ്രതീക്ഷതന്‍ എന്‍
അംബബലം

അക്ഷയലോകം

        എം എ രമേഷ് മടത്തോടന്‍

എന്റെ ഹൃദയത്തില്‍
ചില അക്ഷരങ്ങള്‍
പൂവിടുന്നു 

നക്ഷത്രക്കൂട്ടങ്ങളോടു
സല്ലപിക്കാന്‍
ഞാന്‍ ശ്രമിക്കുന്നു
പുഷ്പങ്ങുടെ നാട്ടില്‍
സൗഹൃദം പങ്കിടുവാന്‍
കൊതിയുണ്ടെനിക്ക്

ആര്‍ത്തിരമ്പുന്ന
കൊടുക്കാറ്റും
എനിക്ക് പ്രണയത്തിന്റെ
പരിമണം ചാര്‍ത്തുന്നു

സ്വപ്നങ്ങളുടെ ലോകവും
അവ പൊഴിക്കുന്ന
നറുമഴയും എനിക്ക്
സംഗീതസ്വരങ്ങളാണ്

ചില ഓര്‍മ്മകള്‍
എണ്ണപ്പെട്ടിരിക്കുന്നു
അവയ്ക്ക് കല്ലിന്റെ
കാഠിന്യംപോലും
ആസ്വാദിക്കാനാവും

ഇലകളുടെ സൗന്ദര്യവും
ഇനി അവളുടെ
ഓര്‍മ്മകളാകു-
ന്നെനിക്ക്

പ്രണയം കാറ്റാണെങ്കില്‍
ഈ തലോടല്‍
അവളുടെ
സ്പര്‍ശമാണ്
മനസ്സിന്റെ ഉള്ളറകളില്‍
അവളുടെ രൂപം
ആരോ കൊത്തിടുന്നു

ആ നിഴല്‍
പ്രതിബലിക്കുന്നിതാ

ക്ലാസ് മുറിയിലും
വഴിവക്കിലും
രണ്ടക്ഷികള്‍
മിന്നിമറയുന്നു

മനസ്സിന്റെ
താഴ്വരകളില്‍
കാര്‍മേഘങ്ങള്‍
നിശ്ശബ്ദ പ്രണയം
സൂക്ഷിക്കുന്നു

Thursday 26 November 2015

എന്നെ അന്വേഷിച്ചവര്‍ക്ക്

             എം എ രമേഷ് മടത്തോടന്‍

അവളുടെ നീല
ആലാപനത്തിന്
ആ നോന്തഹൃദയങ്ങള്‍
അനന്തരം ക്ഷമാപണം
അഭ്യര്‍ത്ഥിച്ചു 

ആ ചുമരുകളില്‍
ആദ്യമായിയവര്‍
അനുരാഗത്തിന്റെ
ചെറു അസുഖം
ബാധിച്ച് അസ്വസ്തരായി
അന്ധത അഭിനയിച്ചു
ഇന്ന്

ആര്‍ക്കും നഷ്ടപ്പെടാത്ത
ആ മൂന്നുമണിക്കുര്‍
അവന്റെ ആദ്യനുരാഗം
അവസാനമായി
കണ്ടു അവനാല്‍
അന്ത്യം തേടി    

വറ്റാത്ത മഷി തണ്ടുകള്‍

            എം എ രമേഷ് മടത്തോടന്‍

തെറിച്ചു വീഴുന്ന
വാക്കുകള്‍ക്ക് ഇതാ
വളഞ്ഞോടിഞ്ഞ
മുഖചുളിവുകള്‍
ഏല്‍ക്കുന്നു

അമര്‍ത്തി പിടിച്ചു
വരക്കുമി  പതിയാത്ത
പദങ്ങള്‍ക്കു മീതെ

ഞാന്‍ അറിയാതെ
എന്‍ കണ്ണുപായുമി
ഷെല്ലുകളിലൂടെ

ഉത്തരം കൊരിപിടിച്ച
ആ പെണ്ണിനു നേരെ
വാക്കു നീളുമി
ഷെല്ലുകളില്‍ നിന്നും

കേട്ടതും, കരങ്ങളില്‍
ഉയരുമി മഷിതണ്ടു
പിന്നെ ചിന്തിച്ചു
ചിരിച്ചു വാങ്ങുമി
പയ്യന്‍

ചിതലരിച്ച ഭാവങ്ങള്‍
തള്ളിമാറ്റി ഞാനും
ചിന്തിച്ചു ചിരിച്ചു
പദങ്ങള്‍ ചലിപ്പിച്ചു
വീണ്ടും

              കടപ്പാട് : പാറു